തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 8 ലക്ഷമല്ല 5 ലക്ഷം; ഉണ്ണിത്താനില്‍ നിന്നും മൊഴിയെടുത്ത ശേഷം മാത്രം കേസെന്ന് പോലീസ്, പണം മോഷ്ടിച്ചെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് പൃഥ്വിരാജ്

കാസര്‍കോട്: (www.kasargodvartha.com 11.05.2019) തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് എട്ട് ലക്ഷമല്ല അഞ്ച്  ലക്ഷം രൂപ മാത്രമാണെന്ന് വ്യക്തമായി. പരാതിയില്‍ അഞ്ച് എന്ന് രേഖപ്പെടുത്തിയത് എട്ട് എന്ന് തെറ്റായി വിലയിരുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഉണ്ണിത്താനില്‍ നിന്നും മൊഴിയെടുത്ത ശേഷം മാത്രമേ കേസെടുക്കുകയുള്ളൂവെന്ന് മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറത്തു. ആരോപണ വിധേയനായ കൊല്ലം കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പൃഥ്വിരാജിനെയും ചോദ്യം ചെയ്ത് മൊഴിയെടുക്കും.

പരാതിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫണ്ട് എങ്ങനെ വന്നു, ആര് കൈകാര്യം ചെയ്തു തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകേണ്ടതുണ്ട്. അതേ സമയം പണം മോഷ്ടിച്ചെന്ന് തെളിയിക്കാന്‍ പൃഥ്വിരാജ് ഉണ്ണിത്താനെ വെല്ലുവിളിച്ചു. പണം നഷ്ടപ്പെട്ടതിനെ കുറിച്ചും പരാതിയെ കുറിച്ചും ഉണ്ണിത്താന്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമാണ്. തെരെഞ്ഞടുപ്പ് പെരുമാറ്റചട്ടം സ്ഥാനാര്‍ത്ഥിക്കും ബാധകമായത് കൊണ്ടാണ് അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്നതെന്നാണ് ഉണ്ണിത്താനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന ഉണ്ണിത്താന്റെ ആരോപണങ്ങള്‍ പൃഥ്വിരാജ് പാടേ തള്ളിക്കളഞ്ഞു. ഉണ്ണിത്താന്റെ അടുത്ത സഹായിയായിരുന്നു പൃഥ്വിരാജ്. ഏതു പണമാണ് താന്‍ മോഷ്ടിച്ചതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ പൃഥ്വിരാജ് ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.

പരാതി നല്‍കിയതിന് പിന്നാലെ ഉണ്ണിത്താനെതിരെ കടുത്ത ആക്ഷേപങ്ങളുമായാണ് പൃഥ്വിരാജ് രംഗത്ത് വന്നത്. കാസര്‍കോട്ടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ മറച്ചുവെച്ചുവെന്നും താത്കാലിക ലാഭത്തിന് വേണ്ടി, ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം സ്ഥിരമായി നെറ്റിയില്‍ അണിയാറുള്ള കുറിമായ്ച്ചതെന്നും പൃഥ്വിരാജ് ആരോപിക്കുന്നു.

ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെയും കുടുംബത്തേയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലത്തെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഫണ്ട് തട്ടിയെടുത്തുവെന്ന പരാതി പുറത്തു വന്നതിന് പിന്നാലെ പൃഥ്വിരാജിനെ കെ പി സി സിയുടെ നിര്‍ദേശപ്രകാരം കൊല്ലം ഡി സി സി പ്രസിഡണ്ട് ബിന്ദുകൃഷ്ണ കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടുണ്ട്. അതേ സമയം പ്രശ്‌നം കേസില്ലാതെ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, Politics, Congress, Fund missing issue; Investigation goes on
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?