8 മാസം പ്രായമുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയക്ക് 15 വര്‍ഷം തടവ്
വാഷിംങ്ടണ്‍: (www.kvartha.com 04.05.2019) എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആയക്ക് 15 വര്‍ഷം തടവ്. ഓള്‍റെമി അഡെലെ എന്ന 73-കാരിയെയാണ് അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി കാരന്‍ മസന്‍ 15 വര്‍ഷം തടവിന് വിധിച്ചത്. എനിറ്റ സലൂബി എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. അമേരിക്കയിലെ ഗ്ലേനാര്‍ജഡനില്‍ 2016 ഒക്ടോബര്‍ 26ന് ആയിരുന്നു സംഭവം നടന്നത്.
പാല്‍ക്കുപ്പിയുടെ അടപ്പ് ശരിയായി ഇടാതെ മടിയില്‍ കിടത്തിയായിരുന്നു അഡെലെ കുഞ്ഞിന് പാല് കൊടുത്തത്. കുപ്പിയില്‍ നിന്നും വരുന്ന പാലിന്റെ അളവ് കൂടിയതോടെ വായില്‍ നിന്നും ഇറക്കാന്‍ കഴിയാതെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഡെലെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
കുഞ്ഞ് പാല് കുടിക്കാതെ കുപ്പി നിലത്തിടുന്നതും തുടര്‍ന്ന് അഡെലെ നിലത്ത് വീണ കുപ്പി എടുത്ത് അടപ്പ് നന്നായി മുറുക്കാതെ ബലംപ്രയോഗിച്ച് കുഞ്ഞിന് പാല് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാലപീഡനം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അഡെലെയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.
30 സെക്കന്‍ഡിനുള്ളില്‍ എട്ടു തുള്ളി പാലാണ് അഡെല കുട്ടിക്ക് നല്‍കിയത്. അത് ശരിക്കും ഇറങ്ങാതെ തൊണ്ടയില്‍ തന്നെ കുടുങ്ങിയെന്ന് പ്രിന്‍സ് ജോര്‍ജ്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി പറഞ്ഞു.
വെള്ളിയാഴ്ചയാണ് കോടതി അഡെലയ്ക്ക് 40 വര്‍ഷം ശിക്ഷ വിധിച്ചത്. പിന്നീട് ശിക്ഷ 15 വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
ആദ്യത്തെ ബോട്ടില്‍ നല്‍കിയപ്പോള്‍ കുട്ടി കുടിക്കാന്‍ വിസമ്മതിക്കുകയും അത് തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് അഡെല രണ്ടാമത്തെ ബോട്ടില്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ തുടങ്ങിയതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടര്‍ന്ന് കുട്ടി നിശ്ചലാവസ്ഥയിലായതോടെയാണ് അഡെല കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം പറയുന്നത്. പിതാവാണ് പിന്നീട് 911 ല്‍ വിളിച്ച് വിവരം പറയുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maryland Nanny to Serve 15 Years for Force-Feeding 8-Month-Old Girl Until She Choked, Washington, News, Crime, Criminal Case, Court, Imprisonment, Child, Murder, Dead, World.

Powered by Info News For You

Comments
Post a Comment