പിലാത്തറയില്‍ ഉണ്ണിത്താനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയുണ്ടായ അക്രമം; 7 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
പിലാത്തറ: (www.kvartha.com 18.05.2019) റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയുണ്ടായ അക്രമത്തില്‍ ഏഴ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് സീനിയര്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം.
മുജീബ് റഹ്മാന്റെ ക്യാമറ പിടിച്ചുവാങ്ങിയതായും ആരോപണമുണ്ട്. സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് നോക്കുകുത്തികളായി നിന്നുവെന്നുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയില്‍ ശിവശങ്കരന്‍, സജേഷ്, രവീന്ദ്രന്‍ എന്നിവരടക്കം ഏഴ് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഇവരായിരുന്നു പിലാത്തറയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കണ്ണൂര്‍ എസ്പി ജി ശിവവിക്രം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Case against cpm workers on attack against Asianet news team at Pilathara in Kasaragod, News, Politics, Trending, Attack, Lok Sabha, Election, UDF, DYFI, Kerala, Police, Case.

Powered by Info News For You

Comments
Post a Comment