മടിക്കെയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയും 7500ഡോളറും കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.co): ആറു മാസത്തോളമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും 7500 ഡോളറും മോഷണം പോയി. നീലേശ്വരം മടിക്കൈ റൂട്ടില്‍ പട്ടേന ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് മുന്‍വശത്തെ അമേരിക്കയില്‍ ജോലി ചെയ്യുന്ന തമ്പാന്റെ വീട്ടില്‍ നിന്നുമാണ് പണവും ഡോളറും മോഷണം പോയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ വല്ലപോഴും മാത്രമെ തമ്പാന്റെ ബന്ധുക്കള്‍ എത്താറുള്ളൂ.

തിങ്കളാഴ്ച തമ്പാന്റെ സഹോദരി ഭര്‍ത്താവ് പുതിയ കോട്ട നിട്ടുക്കത്തെ രവിയും ഭാര്യയും വീട്ടില്‍ വന്ന് തിരികെ പോയിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീണ്ടും എത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് നിലയില്‍ കാണപ്പെട്ടത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും സോളറും മോഷ്ടിച്ചതായാ അറിഞ്ഞത്. രവിയുടെ പരാതിയില്‍ നീലേശ്വരം പൊലിസ് കേസെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?