മുത്വലാഖ് ബില്‍, പൗരത്വ ഭേദഗതി, മോട്ടോര്‍ വാഹന ബില്‍, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ ബില്ലുകളെല്ലാം പാസാക്കാന്‍ ശ്രമിച്ചെങ്കിലും ഉപരിസഭയില്‍ എതിര്‍ക്കപ്പെട്ടു; അടുത്ത ലക്ഷ്യം രാജ്യസഭയില്‍ ഭൂരിപക്ഷം; അടുത്ത വര്‍ഷം ഒഴിവുവരുന്നത് 75 രാജ്യസഭ സീറ്റുകള്‍; 16 സീറ്റുകള്‍ കൂടി നേടാനായാല്‍ അടുത്ത 4 വര്‍ഷം ഏത് ബില്ലുകളും അനായാസം പാസാക്കാം
ന്യൂഡല്‍ഹി:(www.kvartha.com 26/05/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷവുമായാണ് ബിജെപി രണ്ടാം തവണ അധികാരത്തിലേറിയത്. 543ല്‍ 353 സീറ്റുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നേടിയത്. ഇതോടെ പ്രതിപക്ഷത്തിന്റെ മഹാസഖ്യസാധ്യത പോലും ഇല്ലാതായി. അടുത്ത ദിവസം തന്നെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറും. മോദി തന്നെയാകും വീണ്ടും പ്രധാനമന്ത്രിയാകുക. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ട് മോദി പ്രധാനമന്ത്രി പദവി രാജിവെക്കുകയും തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എന്‍ഡിഎ രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം നേടാനുള്ള തന്ത്രങ്ങളിലാണ്. കഴിഞ്ഞ മോദി സര്‍ക്കാര്‍ നിരവധി ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പലതും പാസാക്കാന്‍ സാധിച്ചിരുന്നില്ല. മുത്വലാഖ് ബില്‍, പൗരത്വ ഭേദഗതി ബില്‍, മോട്ടോര്‍ വാഹന ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങിയവയെല്ലാം രാജ്യസഭയില്‍ എതിര്‍ക്കപ്പെട്ടതാണ്.
പാര്‍ലമെന്റില്‍ പ്രധാനപ്പെട്ട നിയമങ്ങള്‍ പാസാക്കിയെടുക്കുന്നതിന് ഉപരിസഭയില്‍ കൂടി ഭൂരിപക്ഷം അനിവാര്യമാണെന്ന വിലയിരുത്തലില്‍ അതിനുള്ള കരുക്കള്‍ ഇപ്പോഴേ എന്‍ഡിഎ നീക്കിത്തുടങ്ങി. നിലവില്‍ 245 അംഗ രാജ്യസഭയില്‍ 101 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. കൂടാതെ, മൂന്ന് സ്വതന്ത്രരടക്കം ആറുപേരുടെ പിന്തുണയുമുണ്ട്. പുറമെ ഒരു അംഗം അടുത്ത വര്‍ഷമാദ്യം വിരമിക്കുമ്പോള്‍ അതിലേക്കും എന്‍ഡിഎ നോമിനിയായിരിക്കും വരിക. ഇതോടെ രാജ്യസഭയിലെ എന്‍ഡിഎ അംഗബലം 108 സീറ്റുകളാവും.
2020 നവംബറിനിടെ 75 രാജ്യസഭ സീറ്റുകളാണ് ഒഴിവുവരുന്നത്. ഇവയില്‍ 20ഓളം സീറ്റുകള്‍ വിജയിക്കാനായാല്‍ തന്നെ എന്‍ഡിഎക്ക് ഭൂരിപക്ഷത്തിനുവേണ്ട 123 സീറ്റ് മറികടക്കാം. അങ്ങനെ സംഭവിച്ചാല്‍ ഒന്നര പതിറ്റാണ്ടിനിടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്ന ആദ്യ സര്‍ക്കാറാവുമിത്. 2020ഓടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനായാല്‍ പിന്നീടുള്ള നാലു വര്‍ഷത്തോളം എന്‍ഡിഎ സര്‍ക്കാറിന് നിയമങ്ങള്‍ അനായാസം പാസാക്കാന്‍ സാധിക്കും.
എംഎല്‍എമാരുടെ എണ്ണമാണ് രാജ്യസഭ എംപിമാരുടെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. 403ല്‍ 310 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ നിന്നാവും ഇതില്‍ കൂടുതലും ലഭിക്കുക. തമിഴ്‌നാട്ടില്‍ നിന്ന് എഐഎഡിഎംകെയുടെ പിന്തുണയില്‍ ആറ് സീറ്റ് നേടാനാവും. അസം, രാജസ്ഥാന്‍, ഒഡിഷ, കര്‍ണാടക, മിസോറം, മേഘാലയ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം സീറ്റുകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മികച്ച വിജയം നേടാനായാല്‍ എന്‍ഡിഎ രാജ്യസഭ എംപിമാരുടെ എണ്ണം ഇനിയും കൂടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, NDA, Narendra Modi's next quest: BJP majority in the Rajya Sabha

Powered by Info News For You

Comments
Post a Comment