കാടിന്റെ മക്കള്‍ കാക്കിയണിഞ്ഞു; നാട് കാക്കാന്‍ ഇനി അവരുമുണ്ടാകും, ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലീസ് സേനയുടെ ഭാഗമായി, യാഥാര്‍ഥ്യമാകുന്നത് ആദിവാസികളെ മുഖ്യധാരയിലേക്ക് നയിക്കുകയെന്ന കര്‍മപദ്ധതി

തൃശൂര്‍: (www.kvartha.com 15.05.2019) പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തെ മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള സര്‍ക്കാരിന്റെ മഹത്തായ പദ്ധതി യാഥാര്‍ഥ്യമാകുന്നു. ആദിവാസി സമൂഹത്തില്‍പ്പെട്ട 74 പേര്‍ കേരള പൊലീസ് സേനയുടെ ഭാഗമാവുകയാണ്. നാട് കാക്കാന്‍ അവര്‍ കാടിന്റെ മക്കളും കാക്കിയണിഞ്ഞു. ഇതില്‍ 24 പേര്‍ വനിതകള്‍ ആണെന്നതും ശ്രദ്ധേയമാണ്.

Kerala, News, Thrissur, Police, Lady police, Youth, Tribal Women, Government, Malappuram, Wayanad, palakkad, 74 youths from adivasi community are becoming civil police officers, government empowering them

ചരിത്രത്തിലാദ്യമായാണ് ആദിവാസി വിഭാഗങ്ങളില്‍ നിന്ന് യുവതീ യുവാക്കള്‍ കേരള പൊലീസിന്റെ ഭാഗമാവുന്നത്. പ്രത്യേക നിയമനംവഴിയാണ് 74 കോണ്‍സ്റ്റബിള്‍മാരെ തെരഞ്ഞെടുത്തത്. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി ബുധനാഴ്ച കര്‍മരംഗത്തേക്കിറങ്ങുകയാണ്. സര്‍ക്കാരിന്റെ ധീരമായ നിലപാടാണ് കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലയില്‍നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി പൊലീസില്‍ നിയമിച്ചത്.

മേഖലകളിലെ വനം കേന്ദ്രീകരിച്ച് നക്‌സലേറ്റ് മാവോയിസ്റ്റ് പ്രവര്‍ത്തനം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ പുതിയ നിയമനത്തിലൂടെ വനമേഖലയില്‍ പൊലീസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. പരിശീലനം പൂര്‍ത്തിയാക്കിയ 74 പേരില്‍ രണ്ടുപേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. രണ്ടുപേര്‍ ബിരുദവും ബിഎഡുമുള്ളവരാണ്. ഏഴുപേര്‍ ബിരുദവും ഒരാള്‍ ഡിപ്ലോമയും നേടി. 30 പേര്‍ പ്ലസ് ടു യോഗ്യതയുള്ളവരാണ്. 31 പേര്‍ എസ്എസ്എല്‍സി യോഗ്യതയുള്ളവരാണ്. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും പൊലീസ് സേനയുടെ ഭാഗമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thrissur, Police, Lady police, Youth, Tribal Women, Government, Malappuram, Wayanad, palakkad, 74 youths from adivasi community are becoming civil police officers, government empowering them


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?