പൊതുസ്ഥലത്തെ പരസ്യചുംബനവും ചോദ്യം ചെയ്ത യുവാവിന് മര്‍ദനവും; കമിതാക്കള്‍ പരസ്യമായി മാപ്പു പറഞ്ഞു, കേസ് 7,000 രൂപക്ക് ഒതുക്കിത്തീര്‍ത്തു
നീലേശ്വരം: (www.kasargodvartha.com 02.05.2019) നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും മന്ദംപുറത്ത് കാവിലേക്കുള്ള ഇടവഴിയില്‍ കമിതാക്കളുടെ പരസ്യചുംബനം ചോദ്യം ചെയ്തതിന് അമ്പലവാസി യുവാവിന്റെ കൈയ്യൊടിച്ച കേസ് ഏഴായിരം രൂപക്ക് ഒതുക്കി തീര്‍ത്തു. കഴിഞ്ഞ ദിവസം ഈ ഇടവഴിയില്‍ വെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത അമ്പലവാസി യുവാവായ നീലേശ്വരത്തെ ബോധി ബുക്സിന്റെ മുന്‍ പാര്‍ട്ണറും നിത്യ ബുക്സ് ഉടമയുമായ കിഴക്കന്‍കൊഴുവലിലെ രമേശ(48)നെ കമിതാക്കള്‍ അക്രമിച്ച കേസാണ് നാട്ടുമധ്യസ്ഥ പ്രകാരം ഒതുക്കി തീര്‍ത്തത്.
രമേശന്‍ കിഴക്കന്‍കൊഴുവലിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് യുവാക്കളും പെണ്‍കുട്ടികളും ചേര്‍ന്ന് രമേശനെ അക്രമിക്കുകയും പരിസരത്തെ ഓവുചാലില്‍ തള്ളിവീഴ്ത്തുകയും ചെയ്തത്. വീഴ്ചയില്‍ രമേശന്റെ കൈയ്യൊടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് റസിഡന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നത്.
അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് ഓര്‍ച്ച സ്വദേശികളായ രണ്ടുപേരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞത്. ഇവരെ വിളിച്ചുവരുത്തി നടത്തിയ മധ്യസ്ഥതയില്‍ പരസ്യമായി മാപ്പു പറയുകയും പെണ്‍കുട്ടികളുടെയും യുവാക്കളുടെയും ഭാവി പരിഗണിച്ച് ഇവരുടെ മാപ്പപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് രമേശന്റെ ചികിത്സാചിലവിനായി ഇവരില്‍ നിന്നും ഏഴായിരം രൂപ ഈടാക്കുകയും ചെയ്തു.
മന്ദംപുറത്തുകാവിലുള്ള ഇടവഴിയില്‍ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാര്‍ക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, മന്ദംപുറത്തുകാവിലേക്കുള്ള ഭക്തജനങ്ങള്‍ തുടങ്ങി ദിവസേന നൂറുകണക്കിനാളുകള്‍ കടന്നുപോകുന്ന ഇടവഴിയിലാണ് കമിതാക്കളുടെ പ്രണയസല്ലാപങ്ങള്‍ അരങ്ങേറുന്നത്.
Related News:
പൊതുസ്ഥലത്തുവെച്ച് പരസ്യമായി ചുംബനം; ചോദ്യം ചെയ്തയാളുടെ കൈ കമിതാക്കള്‍ തല്ലിയൊടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, case, Attack against Youth; Lovers Publicly apologized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment