7 വയസുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

ആലുവ : (www.kvartha.com 06.05.2019) ഏഴു വയസുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. 'റിജിഡ് ബ്രോങ്കോസ്പി' എന്ന രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്.

അതേസമയം കൂര്‍ത്ത അഗ്രമുള്ള ബള്‍ബ് പുറത്തെടുക്കുന്നതിനിടെ ശ്വാസകോശത്തില്‍ മുറിവോ രക്തസ്രാവമോ ഉണ്ടായില്ലെന്ന് പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.അഹമ്മദ് കബീര്‍ പറഞ്ഞു.

Illumination bulb trapped in the Child's lungs, Aluva, News, Local-News, Health, Health & Fitness, Doctor, Child, Technology, Kerala

ശ്വാസകോശത്തില്‍ ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് ശരീരം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി ബള്‍ബ് പുറത്തെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നതിനാല്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ കുട്ടിയെ രാജഗിരിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് 'റിജിഡ് ബ്രോങ്കോസ്പി' യിലൂടെ ബള്‍ബ് പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Illumination bulb trapped in the Child's lungs, Aluva, News, Local-News, Health, Health & Fitness, Doctor, Child, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?