പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്ക് ജീവപര്യന്തം; കൊലയ്ക്ക് കാരണം ഗുണ്ടയുടെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യം; ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി

കൊല്ലം: (www.kvartha.com 14.05.2019) പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുണ്ടയുടെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലാണ് ഏഴ് പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. അതേസമയം തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു. പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

7 get life term for killing lover of gang leader's wife, Kollam, News, Trending, Murder case, Crime, Criminal Case, Court, Police, Arrested, Kerala

ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്- 48), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി- 32), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി- 45), ഡീസന്റ് ജംക്ഷന്‍ കോണത്തുകാവിനു സമീപം പ്രണവ് (കുക്കു- 26), ഡീസന്റ് ജംക്ഷന്‍ സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് ( 44), വടക്കേവിള സ്വദേശി റിയാസ് ( 34) എന്നിവരെയാണു കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

 7 get life term for killing lover of gang leader's wife, Kollam, News, Trending, Murder case, Crime, Criminal Case, Court, Police, Arrested, Kerala

കേസിലെ ഒന്നാം പ്രതിയും ഇരവിപുരം സ്വദേശിയുമായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയത്.

അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെ പ്രതിയായ മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

 7 get life term for killing lover of gang leader's wife, Kollam, News, Trending, Murder case, Crime, Criminal Case, Court, Police, Arrested, Kerala

കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിനു സമീപം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ 2018 ഓഗസ്റ്റ് മാസം വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂര്‍ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തിയശേഷം ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്.

പിന്നീട് മൃതദേഹം തമിഴ്നാട് തിരുനല്‍വേലിക്കു 15 കിലോമീറ്റര്‍ അടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയില്‍ പാറമട മാലിന്യം തള്ളുന്ന കുഴിയില്‍ മൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബര്‍ ഏഴിന് കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7 get life term for killing lover of gang leader's wife, Kollam, News, Trending, Murder case, Crime, Criminal Case, Court, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?