മോദി തലപ്പാവണിയുന്നതിന് സാക്ഷിയാവാന്‍ 6 രാഷ്ട്ര തലവന്മാര്‍ക്ക് ക്ഷണം; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കമലഹാസനും രജനീകാന്തും ഉള്‍പ്പെടെയുള്ള പ്രമുഖരും
ദില്ലി: (www.kvartha.com 28.05.2019) നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ആറ് രാഷ്ട്ര തലവന്മാര്‍ക്ക് ക്ഷണം. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരെയാണ് മോദി ക്ഷണിച്ചിരിക്കുന്നത്. മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും എന്ന് കരുതുന്നു. എന്നാല്‍ വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കമലഹാസനും രജനീകാന്തും ഉള്‍പ്പെടെയുള്ള രാജ്യത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ്. മന്ത്രിമാര്‍ ആരൊക്കെയാവണം എന്നുള്ള ചര്‍ച്ചകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് മോദിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യഘട്ടത്തില്‍ ചെറിയ പട്ടിക തയ്യാറാക്കാനും പിന്നീട് വിപുലീകരിക്കാനുമാണ് തീരുമാനം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് 10 ന് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Narendra Modi, National, News, Country, Kamal Hassan, Rajanikanth, New Delhi, Sri Lanka, Myanmar, Thailand, Nepal, Bhutan, Bangladesh, bimstec contries invited for Narendra modi government oath ceremony

Powered by Info News For You

Comments
Post a Comment