ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 6 ഗുണങ്ങള്‍ ഇവയാണ്, ഡ്രൈവ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്

തിരുവനന്തപുരം: (www.kvartha.com 04.05.2019) ഒരാളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഡ്രൈവര്‍മാരുടെ സേവനം. ഡ്രൈവ് ചെയ്യാത്ത അതല്ലെങ്കില്‍ ഡ്രൈവര്‍മാരുമായി ബന്ധപ്പെടാത്ത ഒരുദിവസം പോലും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകാന്‍ ഇടയില്ല. സ്വന്തം ജീവന്‍ പണയം വെച്ചുപോലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ച ഡ്രൈവര്‍മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിഞ്ഞ സംഭവവും വിസ്മരിക്കാനാവാത്തതാണ്.

ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്. നിങ്ങള്‍ ആരുമായിക്കൊള്ളട്ടേ... നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ നിങ്ങള്‍ ഡ്രൈവര്‍ മാത്രമാണ്. ഡ്രൈവര്‍ എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.

D - Decency, R - Respetc, I - Intelligence, V - Vision, E - Efficiency, R - Responsibiltiy എന്നീ കാര്യങ്ങള്‍ ഡ്രൈവര്‍മാര്‍ ഒരിക്കലും മറക്കരുത്. ഗതാഗത സംസ്‌കാരം എന്നത് ഡ്രൈവര്‍മാരെയും ഡ്രൈവിംഗ് രീതികളെയും കൂടി ഉള്‍ക്കൊള്ളുന്നതാണ്.

ഡ്രൈവറുടെ പിഴവ് മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ലോകത്ത് വാഹനാപകടം മൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് നമ്മുടെ രാജ്യം. വാഹനാപകടങ്ങള്‍ ഒഴിവായി കിട്ടണമെങ്കില്‍ ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ അറിയുക മാത്രമല്ല, അതിലുപരി നിരത്തുകളില്‍ ചില ഗുണങ്ങള്‍ കൂടി പാലിക്കപ്പെടണം. വാഹനമോടിക്കല്‍ ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട കര്‍ത്തവ്യം കൂടിയാണെന്ന് കേരള പോലീസ് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.


Keywords: Kerala, Thiruvananthapuram, News, Driving, Police, 6 advantages of drivers, How to become a good driver? 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?