യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയേയും കാമുകനേയും കുടുക്കി 6 വയസുകാരന്റെ മൊഴി; അമ്മ രണ്ടു കൈകളും പുറകോട്ട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തി, തന്നെ മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചെന്നും മകന്‍

തിരുവനന്തപുരം: (www.kvartha.com 21.05.2019) തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആറുവയസുകാരന്റെ നിര്‍ണായക മൊഴി പുറത്ത്. സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. വട്ടപ്പാറ കാരമൂട് നമ്പാട് വിനോദ് ആണ് ഭാര്യയുടെ കാമുകന്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനോജിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖിയും രണ്ടാം പ്രതിയാകുമെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ഇക്കഴിഞ്ഞ മെയ് 12ന് വാടകക്കെട്ടിടത്തിന് മുന്നില്‍ കഴുത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച ദിവസം പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. മനോജിന്റെ ചോദ്യം ചെയ്യലില്‍ പ്രകോപിതനായ മനോജ് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു.

Youth arrested for murder case, Thiruvananthapuram, News, Local-News, Friends, Arrested, Crime, Criminal Case, Murder, Police, Kerala

പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഈ സമയത്ത് പ്രതി അടുക്കളവാതില്‍ വഴി ഇറങ്ങി ഓടുകയും ചെയ്തു. എന്നാല്‍ വിനോദ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യ മൊഴി നല്‍കിയത്. അതിനിടെ ആറു വയസുകാരനായ മകന്‍ അമ്മയുടെ മൊഴി തിരുത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

അമ്മ രണ്ടു കൈകളും പുറകോട്ട് പിടിച്ചപ്പോള്‍ മാമന്‍ അച്ഛന്റെ കഴുത്തില്‍ കുത്തിയെന്നുമായിരുന്നു മകന്റെ മൊഴി. ആദ്യഘട്ടത്തില്‍ ഭാര്യ മകനെക്കൊണ്ടും മൊഴി മാറ്റിപ്പറയുവാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി സത്യം പറയുകയായിരുന്നു. മകന്റെ കൊലപാതകത്തിന് കാരണം രാഖിയുടെ വഴിവിട്ട ബന്ധമാണെന്ന് വിനോദിന്റെ പിതാവ് ജോസഫും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for murder case, Thiruvananthapuram, News, Local-News, Friends, Arrested, Crime, Criminal Case, Murder, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?