ഒമാനില്‍ ശക്തമായ മഴ; ഒരാള്‍ മരിച്ചു, 6 ഹൈദരാബാദ് സ്വദേശികളെ കാണാതായി, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: (www.kvartha.com 20.05.2019) ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വാദിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. വാരാന്ത്യമായതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കില്‍ അകപെട്ടത്.

ഇബ്ര ' ഇബിന്‍ അല്‍ ഹൈതം 'ഫര്‍മസിയില്‍, ഫര്‍മസിസ്‌റ് ആയി ജോലി ചെയ്തു വരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്‍ ന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കിലകപ്പെട്ടത്. ഫസല്‍ അഹമ്മദ് പത്താന്‍ മാത്രം ഒഴുക്കില്‍ നിന്നും രക്ഷപെടുകയായിരുന്നു. ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത് കാണാതായവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിട്ടുണ്ടെന്നാണ്. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ട് ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണമടയുകയുണ്ടായി.

Heavy rain continues in Oman; one dead, six missing, Oman, News, Gulf, World, Rain, Death, Missing, Police

ന്യൂന മര്‍ദം രൂപപെട്ടതിനെ തുടര്‍ന്ന് ഒമാനില്‍ പെയ്യുന്ന കനത്ത മഴ കാരണം പ്രധാന നിരത്തുകളും തോടുകളും, ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകി. ഇതേതുടര്‍ന്ന് നിരവധി അപകടങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒമാനില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain continues in Oman; one dead, six missing, Oman, News, Gulf, World, Rain, Death, Missing, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?