വോട്ടെണ്ണല്‍ നീളും; വിവിപാറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ 6 മണിക്കൂര്‍ വേണ്ടിവരും; അന്തിമഫലം വൈകുമെന്ന് ടീക്കാറാം മീണയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kvartha.com 18.05.2019) രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23ന് വരാനിരിക്കെ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അന്തിമ ഫലം രാത്രി ഏറെ വൈകിയിട്ട് മാത്രമേ അറിയുകയുള്ളൂവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ സമയമെടുക്കും. വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കാനാകൂ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകും. ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ പറഞ്ഞു.


ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണുക. ഇവ നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കും. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

Keywords: Kerala, News, Election, Result, Lok Sabha, Tikkaram Meena on Election result preparation.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?