'ഞാന്‍ ജോഷിന്‍ എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസും രണ്ട് എയും രണ്ട് ബി പ്ലസും കിട്ടി, ഇനി ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കോണ്ട് വരേണ്ട' എന്ന ബോര്‍ഡ് വീടിന് പുറത്തു വച്ച വിദ്യാര്‍ത്ഥിക്ക് സമ്മാനവുമായി മെമ്പറെത്തി

കൊല്ലം: (www.kvartha.com 17.05.2019) എസ്എസ്എല്‍സി ഫലം വന്നതിന് പിറ്റെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ ചിത്രം ആരും മറന്നു കാണില്ല. 'ഞാന്‍ ജോഷിന്‍ എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസും രണ്ട് എയും രണ്ട് ബി പ്ലസും കിട്ടി. ഇനി ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കോണ്ട് വരേണ്ട' എന്ന ബോര്‍ഡ് വീടിന് മുന്നില്‍ എഴുതി തൂക്കിയതായിരുന്നു ജോഷിന്‍ എന്ന വിദ്യാര്‍ത്ഥി.

ഈ ചിത്രമായിരുന്നു ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത്. ഫെയ്‌സ്ബുക്കില്‍ പ്രചരിച്ച ഈ ചിത്രം കണ്ട് ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി ബോണി ജോഷിനോട് അഡ്രസ് ചോദിക്കുകയായിരുന്നു. മോനെ ജോഷിനെ, നിന്റെ അഡ്രസ് പറയയെടാ നിനക്ക് ഒരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചു തരാമെടാ എന്ന അടിക്കുറുപ്പോടെ സിബി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
 
 Facebook post viral, Kollam, News, Kerala, Education, Facebook, post, Examination, Result

തുടര്‍ന്ന് വാക്കു പാലിച്ചു കൊണ്ട് തൃക്കണ്ണമംഗലത്തെ ജോഷിനട്ടില്‍ ജോയിയുടെ വീട്ടില്‍ ഒരു സമ്മാനവുമായി സിബി ബോണിയെത്തി. ഈ വിവരം സിബി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഞാനും ജോഷിനെ പോലെയായിരുന്നു. ജോഷില്‍ എഴുതി ഒട്ടിച്ചത് മലയാളികളുടെ എല്ലാം മുഖത്തായിരുന്നു. ഞാനിത്രയേ ഉള്ളു. എനിക്ക് ഇത്രയൊക്കയെ പറ്റു എന്ന് ജോഷിന്‍ പറയാന്‍ കാണിച്ച ധൈര്യമാണ് ജോഷിനെ തേടി എത്താന്‍ കാരണമെന്ന് സിബി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook post viral, Kollam, News, Kerala, Education, Facebook, post, Examination, Result.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?