ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്ത 6-ാം ക്ലാസുകാരിക്ക് അധ്യാപകന്‍ നല്‍കിയ ക്രൂരമായ ശിക്ഷയില്‍ നടുങ്ങി ഗ്രാമം; കുറ്റക്കാരനായ അധ്യാപകന്‍ റിമാന്‍ഡില്‍
ഝബുവ: (www.kvartha.com 16.05.2019) ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാതെ സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ നല്‍കിയ ശിക്ഷയില്‍ നടുങ്ങി ഗ്രാമം. വിദ്യാര്‍ത്ഥിക്ക് 168 അടിയാണ് അധ്യാപകന്‍ ശിക്ഷയായി നല്‍കിയത്. സഹപാഠികളായ 14 പെണ്‍കുട്ടികളെ ഉപയോഗിച്ച് ആറു ദിവസം കൊണ്ടാണ് അധ്യാപകന്‍ ശിക്ഷ നടപ്പാക്കിയത്. 14 പേരും ദിവസം രണ്ട് തവണ വീതമാണ് വിദ്യാര്‍ത്ഥിനിക്ക് അടി നല്‍കിയത്.
മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളില്‍ 2018 ജനുവരി 11നാണ് സംഭവം നടന്നത്. അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജനുവരി ഒന്നു മുതല്‍ പത്തുവരെ സ്‌കൂളില്‍ പോയിരുന്നില്ല. 11ന് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ല എന്ന കാരണം പറഞ്ഞ് അധ്യാപകനായ മനോജ് വര്‍മ (35)യാണ് കുട്ടിയെ ശിക്ഷിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സ്‌കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെ പിതാവ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും അധ്യാപകനെതിരെ പരാതി നല്‍കുകയായിരുന്നു.
അസുഖത്തെ തുടര്‍ന്നുള്ള ക്ഷീണത്തിന് പുറമെ സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും പിതാവ് പറയുന്നു. സംഭവത്തിനു ശേഷം സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചുവെന്നും പിതാവ് ചൂണ്ടിക്കാട്ടി.
ഇതിനിടെ തിങ്കളാഴ്ചയാണ് അധ്യാപകന്‍ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. അധ്യാപകന് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Teacher who had Class 6 girl slapped 168 time for missed homework arrested, Madhya pradesh, News, school, Teacher, Beat, Court, Arrested, Remanded, National, Crime, Criminal Case.

Powered by Info News For You

Comments
Post a Comment