6 വയസുകാരന്‍ ഉറക്കത്തില്‍ മരിച്ചു; നടുക്കം മാറാതെ കുടുംബം

കാസര്‍കോട്: (www.kasargodvartha.com 12.05.2019) ആറ് വയസുകാരന്‍ ഉറക്കത്തില്‍ മരിച്ചു. നെല്ലിക്കുന്ന് കെ എസ് ഇ ബി ഓഫീസിന് സമീപത്തെ മുഹമ്മദ് ഷക്കീലിന്റെ മകന്‍ ലിബാന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ അത്താഴത്തിന് വിളിച്ചെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതമാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. യു കെ ജി പാസായ ലിബാന്‍ ഒന്നാം ക്ലാസിലേക്ക് പോകാന്‍ രണ്ട് ദിവസം മുമ്പാണ് ചെമ്മനാട് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. വിദേശത്തുള്ള മുഹമ്മദ് ഷക്കീല്‍ എത്തിയ ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ് ശബ്‌ന ഉദുമ സ്വദേശിനിയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Nellikunnu, 6 year old died in sleep
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?