6 വയസുകാരനെ അമ്മയുടെ കണ്‍മുന്നില്‍ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു; സംഭവം വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍
ഭോപ്പാല്‍: (www.kvartha.com 11.05.2019) ഭോപ്പാലിലെ അവദ്പൂരിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുകാരനെ കൊന്നത്.
വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള ശിവ് സംഗ്രം നഗറിലെ തുറസായ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആറോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് സംഭവം.
സഞ്ജുവിന്റെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അവര്‍. പിതാവ് ഈ സമയം ജോലിക്ക് പോയിരുന്നു.
പിന്നീട് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയുമായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവ് നായകള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം.
വീട്ടില്‍ നിന്നും 300 മീറ്റര്‍ അകലെയുള്ള ശിവ് സംഗ്രം നഗറിലെ തുറസായ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ആറോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് സംഭവം.
പിന്നീട് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയുമായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവ് നായകള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Boy, 6, Killed By Stray Dogs As Mother Watched In Horror In Bhopal, Bhoppal, News, Local-News, Attack, Child, Dead, Natives, Hospital, Treatment, National.

Powered by Info News For You

Comments
Post a Comment