മരണത്തെ മുഖാമുഖം കണ്ട പെണ്‍കുട്ടിയുടെ ജീവന് രക്ഷകനായി വൈറസുകള്‍; ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്ത് 6 മാസം നീണ്ട ചികിത്സ

ലണ്ടന്‍: (www.kvartha.com 10.05.2019) മരണത്തെ മുഖാമുഖം കണ്ട പെണ്‍കുട്ടിയുടെ ജീവന് രക്ഷകനായത് വൈറസുകള്‍. ഇസബെല്ലെ ഹോള്‍ഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികില്‍സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ശാസ്ത്ര ലോകത്തിന്റെ അത്ഭുത ചികിത്സ.

'ഫേജ്' ഗണത്തില്‍ പെട്ട വൈറസുകള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഈ വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്. 'സിസ്റ്റിക് ഫൈബ്രോസിസ്' എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ, കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു.

Teenager recovers from near death in world-first GM virus treatment, America, News, World, Treatment, Technology, Doctor

തൂക്കം ഗണ്യമായി കുറഞ്ഞ്, ദേഹത്തു പലയിടത്തും വ്രണങ്ങളായി ഇസബെല്ലെ മരണത്തോട് അടുക്കുകയായിരുന്നു. ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സ ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ജോ കാനല്‍ ഹോള്‍ഡെവെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഫേജുകളെ കുറിച്ചറിയുകയും അവ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആശുപത്രി അധികൃതരോട് ചോദിക്കുകയും ചെയ്തു.

Teenager recovers from near death in world-first GM virus treatment, America, News, World, Treatment, Technology, Doctor

ഇതേതുടര്‍ന്ന് ഈ രംഗത്തെ വിദഗ്ധനും യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുള്‍ ജീവന്‍ രക്ഷിക്കാനുള്ള തയ്യാറൊടുപ്പുകള്‍ ആരംഭിച്ചു. അദ്ദേഹവുമായി ചേര്‍ന്നുള്ള ഗവേഷണഫലമായി ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് ഇവ ഉപയോഗിച്ച് നടത്തിയ 6 മാസം നീണ്ട ചികില്‍സയ്ക്കു ശേഷം ഇസബെല്ല രോഗത്തില്‍ നിന്നും മോചിതയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teenager recovers from near death in world-first GM virus treatment, America, News, World, Treatment, Technology, Doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?