ഐപിഎല്‍ വാതുവെയ്പ്പ്; രണ്ട് പേര്‍ അറസ്റ്റില്‍; ഓണ്‍ലൈന്‍ ബെറ്റിങ്ങിലേര്‍പ്പെട്ട യുവാക്കളില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പും ഏഴ് മൊബൈല്‍ ഫോണുകളും 6.95 ലക്ഷം രൂപ മൂല്യംവരുന്ന ഹോങ്കോങ്ങ് കറന്‍സിയും പിടിച്ചെടുത്തു
മുംബൈ: (www.kvartha.com 03.05.2019) ഐപിഎല്‍ വാതുവെയ്പ്പിലേര്‍പ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്ദേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇന്ത്യന്‍ വംശജനായ റിഷി ദരിയനാനി(40)യും ബ്രിട്ടീഷ് പൗരനായ മഹേഷ് ഖേലാമ(39)യും ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് രണ്ട് ലാപ്‌ടോപും ഏഴ് മൊബൈല്‍ ഫോണും കണ്ടെടുത്തു. 6.95 ലക്ഷം രൂപ മൂല്യം വരുന്ന ഹോങ്കോങ് കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഓണ്‍ലൈനായാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ഇവര്‍ വാതുവയ്പ്പ് നടത്തിയതായി പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ മെയ് ആറ് വരെ കസ്റ്റഡിയില്‍ വിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Sports, Cricket, Mumbai, News, IPL, CSK, DC, Two arrested for cricket betting

Powered by Info News For You

Comments
Post a Comment