ലോകസഭാ തെരഞ്ഞെടുപ്പ്; 68 ദിവസം നീണ്ട് നിന്ന പ്രചരണത്തില്‍ മോദി നടത്തിയത് 144 റാലികള്‍; രാഹുല്‍ 124, ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത് ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ദക്ഷിണേന്ത്യയില്‍ പ്രതീക്ഷ പുലര്‍ത്തി കോണ്‍ഗ്രസ്

ദില്ലി: (www.kvartha.com 19.05.2019) രണ്ട് മാസത്തിലധികം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 124 റാലികളില്‍ പങ്കെടുത്തു. ബംഗാളിലും ഒഡീഷയിലുമാണ് ബിജെപി ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത് ദക്ഷിണേന്ത്യയിലാണ്.

National, News, Lok Sabha, Election, Narendra Modi, Prime Minister, Congress, Rahul Gandhi, Bangal, New Delhi, BJP, Madhya pradesh, Rally, Lok Sabha election, Modi held 144 rallies for 68 days of campaigning; Rahul 124

ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി 18 റാലികളില്‍ പങ്കെടുത്തു. മോദി സംസാരിച്ചത് 36 റാലികളിലാണ്. അവിടെ ആകെ 80 സീറ്റുകളാണുള്ളത്. 25 സീറ്റുള്ള രാജസ്ഥാനില്‍ 12 ഉം മധ്യപ്രദേശില്‍ 29 സീറ്റുള്ള മധ്യപ്രദേശില്‍ 11 ഉം റാലികളില്‍ രാഹുല്‍ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച മിന്നും ജയം ഇവിടെ ഇത്തവണയും ലഭിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കേരളത്തില്‍ 12 റാലികള്‍ക്ക് രാഹുല്‍ പങ്കെടുത്തു.

മഹാസഖ്യത്തിന്റെ പ്രഭാവത്തെ പശ്ചിമബംഗാളിലും ഒഡീഷയിലും കൂടുതല്‍ സീറ്റ് നേടി മറികടക്കുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. രണ്ട് ബിജെപി അംഗങ്ങള്‍ മാത്രമുള്ള ബംഗാളില്‍ 17 റാലികളാണ് മോദി നടത്തിയത്. 2014 ഒരു ബിജെപി അംഗത്തെ മാത്രം ലോക്സഭയിലെത്തിക്കാനായ ഒഡീഷയില്‍ ഇത്തവണ മോദി നടത്തിയത് 8 റാലികളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Lok Sabha, Election, Narendra Modi, Prime Minister, Congress, Rahul Gandhi, Bangal, New Delhi, BJP, Madhya pradesh, Rally, Lok Sabha election, Modi held 144 rallies for 68 days of campaigning; Rahul 124


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?