മുസ്ലിമായതിന്റെ പേരില്‍ സ്ഥലം വാടകക്ക് നല്‍കിയില്ല: അമേരിക്കന്‍ യുവതിക്ക് കോടതി വിധിച്ചത് 6,75,000 ഡോളര്‍ പിഴ

ദേശീയം (www.evisionnews.co): മുസ്ലിമായതിന്റെ പേരില്‍ സ്ഥലം വാടകയ്ക്ക് കൊടുക്കില്ലെന്ന് പറഞ്ഞ അമേരിക്കന്‍ യുവതിക്ക് കോടതി പിഴ വിധിച്ചത് 6,75,000 ഡോളര്‍ (4,68,10,575 രൂപ). കൊളറാഡോ സ്വദേശിയായ കാത്തിന ഗാച്ചിസ് എന്ന യുവതിയാണ് ബംഗ്ലാദേശ് സ്വദേശികളോട് വംശീയമായി പെരുമാറിയത്. ഡെന്‍വറില്‍ കാത്തിനയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ സ്ഥലം കീഴ്പ്പാട്ടത്തിന് കൊടുക്കാന്‍ കാഡ്വെല്‍ തീരുമാനിച്ചു. അതേസമയം മറ്റൊരു സ്ഥലത്ത് ഹോട്ടല്‍ നടത്തുന്ന റഷീദ് ഖാന്‍ എന്ന യുവാവും പിതാവും ഡെന്‍വറില്‍ മറ്റൊരു ശാഖ കൂടി തുടങ്ങാന്‍ സ്ഥലം ചോദിച്ചു. ഇതെക്കുറിച്ച് ഉടമസ്ഥയോട് ചോദിച്ചിട്ട് പറയാമെന്ന് ഇയാള്‍ പറഞ്ഞു.

വാടകക്കാരനായി വേണ്ടത് നമ്മളെ പോലെ നല്ലൊരാളെയാണെന്ന് കാത്തിന പറഞ്ഞു. റാഷദ് ഖാനും പിതാവും കുഴപ്പം പിടിച്ചവരാണെന്നും അവര്‍ക്ക് സ്ഥലം വാടകയ്ക്ക് കൊടുക്കുന്നത് അപകടകരമാണെന്നും കാത്തിന പറയുന്നതും കാഡ്വെല്‍ റെക്കോഡ് ചെയ്തു. രണ്ട് തവണ ഫോണില്‍ സംസാരിച്ചപ്പോഴും ഇവര്‍ വംശീയ പരാമര്‍ശം നടത്തിയിരുന്നു. ഫോണ്‍ കോള്‍ ക്രെയിഗ് കാഡ്വെല്‍ റെക്കോഡ് ചെയ്തിരുന്നു. ഇതോടെയാണ് റഷീദും പിതാവും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ കാത്തിന പിഴ നല്‍കി കേസ് ഒത്തുതീര്‍പ്പിനു വഴങ്ങുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?