പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍; തൃശ്ശൂര്‍ പൂരത്തിനിടെ ഒറ്റ കുറ്റകൃത്യം പോലുമില്ല, പൂരത്തിരക്കില്‍ കൂട്ടംതെറ്റിപ്പോയ 62 പേരെ സുരക്ഷിതരാക്കി, കളക്ടര്‍ക്കും പൊലീസിനും കൈയ്യടിച്ച് ജനം, അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ
തൃശ്ശൂര്‍: (www.kvartha.com 16.05.2019) ആവേശം അലതല്ലിയ പൂരാഘോഷത്തിനിടയില്‍ എവിടെയും ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവില്‍ തൃശ്ശൂര്‍ പൂരം പൂര്‍ത്തിയായപ്പോള്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും കൈയ്യടിക്കുകയാണ് ജനം. സോഷ്യല്‍ മീഡിയയിലെ അഭിനന്ദന പ്രവാഹങ്ങള്‍ വേറെയും.
സുരക്ഷാ ക്രമീകരണങ്ങളിലെ കൃത്യതയും കുറ്റ കൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടവരാത്തതും പോലീസിനും സര്‍ക്കാരിനും നേട്ടമായി. പൂരത്തിരക്കില്‍ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതരാക്കിയതും കൃത്യതയാര്‍ന്ന ക്രമീകരണങ്ങളിലൂടെയാണ്. മൊബൈല്‍ ഫോണ്‍ ജാം ആയ സാഹചര്യത്തില്‍ വയര്‍ലെസ് സെറ്റിലൂടെ പോലീസ് വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. മൈക്കിലൂടെ തുടര്‍ച്ചയായി അനൗണ്‍സ്‌മെന്റ് മുഴക്കി. ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേല്‍പ്പിച്ചു.
ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി ആകെ 3600 പോലീസ്‌കാരാണ് ഉണ്ടായിരുന്നത്. 160 അംഗ ബോംബ് ഡിറ്റക്ഷന്‍ ടീം മുഴുവന്‍ സമയവും പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു. പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ച കലക്ടര്‍ ടി.വി. അനുപമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ജനങ്ങള്‍ നല്‍കുന്നത്. കൃത്യതയാര്‍ന്ന കാര്യ നിര്‍വഹണത്തിനുള്ള അംഗീകാരം ആണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thrissur, Police, District Collector, theft, Report, Media, Children, Mobile Phone, Bomb, Dog, Great security settings, There is no single crime at the Thrissur Pooram, great effort from district collecter and police superintendent

Powered by Info News For You

Comments
Post a Comment