അബ്കാരി കേസില്‍ റിമാന്റിലായിരുന്ന 61കാരന്‍ ജില്ലാ ജയിലില്‍ മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): അബ്കാരി കേസില്‍ റിമാന്റില്‍ കഴിയുന്ന 61കാരന്‍ ജില്ലാ ജയിലില്‍ മരിച്ചു. ചിത്താരി മുണ്ടവളപ്പില്‍ കണ്ണന്റെ മകന്‍ ടി. കുഞ്ഞികൃഷ്ണനാ (61)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞികൃഷ്ണനെ ജയിലില്‍ നിന്നും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രിയോടെ ഹൃദയഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ബന്ധുകള്‍ക്ക് വിട്ടുനല്‍കി.
Powered by Info News For You
Comments
Post a Comment