വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 600 കിലോ പാന്‍മസാല ശേഖരം പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 03.05.2019) വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന വന്‍ പാന്‍മസാല ശേഖരം പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാല്‍ സ്വദേശിയായ ഷിഹാബുദ്ദീന്‍(31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 7.30 മണിയോടെ കാസര്‍കോട് എക്‌സൈസിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തളങ്കരയില്‍ വെച്ചാണ് പാന്‍മസാലശേഖരം പിടികൂടിയത്.
തിരുവനന്തപുരത്ത് നിന്നും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. തളങ്കരയിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാലകളാണ് പിടികൂടിയത്. ചാക്കിലും കാര്‍ഡ്‌ബോഡ് പെട്ടികളിലുമായി വീടിന്റെ മച്ചിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല ശേഖരം കണ്ടെത്തിയത്.
ഏകദേശം 600 കിലോയിലധികം വരുന്ന നിരോധിത പാന്‍മസാലകളാണ് പിടികൂടിയത്. പത്ത് പാക്കറ്റ് വീതമുള്ള മൂന്ന് വലിയ ചാക്കുകളിലും ഒമ്പത് പാക്കറ്റ് വീതമുള്ള എട്ട് ചാക്കുകളും അഞ്ച് കാര്‍ഡ്‌ബോഡ് പെട്ടികളിലുമായാണ് പാന്‍മസാലകള്‍ സൂക്ഷിച്ചിരുന്നത്.
മാര്‍ക്കറ്റില്‍ നാല് ലക്ഷം രൂപയോളം വില വരുന്ന പാന്‍മസാലകളാണിതെന്നും വ്യാപാരികളുടെ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നതിനായാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
എക്‌സൈസ് ഉദ്യോഗസ്ഥരായ എന്‍ കെ മോഹന്‍ കുമാര്‍, പി അശോകന്‍, എ വി രാജീവന്‍, എം എം പ്രസാദ്, കെ ദിനൂപ്, എല്‍ മോഹനകുമാര്‍, എ വി പ്രശാന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Keywords: Kerala, kasaragod, news, Thalangara, arrest, Pan Masala seized in Kasargod

Powered by Info News For You
Comments
Post a Comment