5 ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്, വിവരമറിയിച്ചത് ട്വിറ്ററിലൂടെ

ന്യൂഡല്‍ഹി: (www.kvartha.com 07.05.2019) ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. അഞ്ച് ഇന്ത്യന്‍ നാവികരാണ് കടല്‍കൊള്ളക്കാരുടെ പിടിയിലായതെന്നാണ് വിവരം.

നൈജീരിയയില്‍ വെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്നാണ് സുഷമ സ്വരാജ് അറിയിച്ചത്. ഇവരെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്നും ട്വിറ്റില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ അംബാഡിഡര്‍ അഭയ് ഠാക്കൂറിന് നിര്‍ദേശം നല്‍കിയതായി സുഷമ സ്വരാജ് അറിയിച്ചു.

നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയെന്നും സുഷമ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, central, Minister, Twitter, Nigeria, Sea, Kidnap, I have seen news reports about abduction of five Indian sailors by pirates in Nigeria, Tweeted by Sushama Swaraj. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?