പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ വന്‍ തീപിടുത്തം; ഉറങ്ങിക്കിടന്നിരുന്ന 5 തൊഴിലാളികള്‍ മരിച്ചു

മുംബൈ: (www.kvartha.com 09.05.2019) പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം.

പൂനെയിലെ ഉര്‍ലി ദേവച്ചി എന്ന പ്രദേശത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് തീപിടിച്ചത്. ഗോഡൗണിനുള്ളില്‍ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അതിവേഗത്തില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

5 Dead In Fire At Cloth Godown In Village Near Pune, Mumbai, News, Fire, Burnt to death, Obituary, Injured, Hospital, Treatment, Police, National, Pune.

സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമനസേനയുടെ നാല് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 5 Dead In Fire At Cloth Godown In Village Near Pune, Mumbai, News, Fire, Burnt to death, Obituary, Injured, Hospital, Treatment, Police, National, Pune.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?