ആരോഗ്യ സംരക്ഷണത്തിനായി പ്രാതലില്‍ നിന്ന് ഒഴിവാക്കാം ഈ 5 ഭക്ഷണങ്ങള്‍

കൊച്ചി: (www.kvartha.com 05.05.2019) പ്രാതലില്‍ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കാരണം തിരക്ക് പിടിച്ച നമ്മുടെ ജീവിതത്തില്‍ പലപ്പോഴും ഒഴിവാക്കുകയാണ് പ്രാതല്‍. അതുപോലെ ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള വിഭവങ്ങള്‍ പ്രാതലില്‍ ഉള്‍പ്പടുത്തുന്ന നാമിന്ന് തിരക്കിന്റെ ഭാഗമായി പിസ, സാന്‍വിച്ച് പോലുള്ള ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് എത്തിച്ച് ബ്രേക്ക് ഫാസ്റ്റായി കഴിക്കാറുണ്ട്.

എന്നാല്‍ ആരോഗ്യം എങ്ങനെയാണ് ഇത്തരം ശീലങ്ങളോട് പ്രതികരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പിസ, സാന്‍വിച്ച് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും പ്രാതല്‍ ഒഴിവാക്കുന്നതും അസിഡിറ്റി, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകാമെന്നും ന്യൂട്രീഷനിസ്റ്റായ പിപ്പ ക്യാബെല്‍ പറയുന്നു.

5 foods you should avoid eating for breakfast, Kochi, News, Kerala, Health, Lifestyle & Fashion, Food

പ്രാതലില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചും പിപ്പ ക്യാബെല്‍ വ്യക്തമാക്കുന്നുണ്ട്. ചീസ്, പനീര്‍, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍, ബ്രഡ് ടോസ്റ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, സ്മൂത്തി തുടങ്ങിയവയാണ് പ്രാതലില്‍ നിന്നും ഒഴിവാക്കേണ്ടത്.

പനിനീര്‍, ചീസ്:- ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമായ ചീസ് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പനീര്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമാകാമെന്നും പിപ്പ ക്യാബെല്‍ പറയുന്നു.

ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍:- ചിക്കന്‍ ഫ്രൈ, ലിവര്‍ ഫ്രൈ പോലുള്ള ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റായ പിപ്പ ക്യാബെല്‍ പറയുന്നത്. ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും പിപ്പ വ്യക്തമാക്കുന്നു.

ബ്രഡ് ടോസ്റ്റ്:- പതിവായി ബ്രഡ് ടോസ്റ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ക്യാന്‍സറിന് കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്പോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്.

5 foods you should avoid eating for breakfast, Kochi, News, Kerala, Health, Lifestyle & Fashion, Food

പ്രോസസ്ഡ് ഭക്ഷണങ്ങള്‍:- ആസ്തമ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങള്‍. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ രോഗപ്രതിരോധശേഷിയെ ബാധിക്കാമെന്നും സെലിയാക് എന്ന രോഗം പിടിപെടാമെന്നും ജര്‍മനിയിലെ ആസ്‌കു കിപ്പ് ഇന്‍സിറ്റിട്ട്യൂറ്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സ്മൂത്തി:- സ്മൂത്തിയില്‍ മധുരത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ പതിവായി രാവിലെ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നും പിപ്പ ക്യാബെല്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 5 foods you should avoid eating for breakfast, Kochi, News, Kerala, Health, Lifestyle & Fashion, Food.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?