വിവാഹിതയായ സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടി; യുവാവിനേയും കുടുംബത്തേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു, 5 പേര്‍ അറസ്റ്റില്‍
ഥാര്‍: (www.kvartha.com 16.05.2019) വിവാഹിതയായ സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടിയതിന് മധ്യപ്രദേശിലെ ഥറില്‍ യുവാവിനെയും കുടുംബത്തിനെയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസി തന്നെയായ മുകേഷ് എന്നയാളാണ് ആക്രമണത്തിന് ഇരയായത്.
മുകേഷിനൊപ്പം ഒളിച്ചോടിയ യുവതിയെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ആദ്യം മുകേഷിനെയും ഭാര്യയേയും മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ചര്‍ച്ചയ്‌ക്കെത്തിയ രണ്ട് കുടുംബാംഗങ്ങളേയും പിന്നീട് മരത്തില്‍ കെട്ടിയിടുകയും വടി കൊണ്ട് തല്ലുകയുമായിരുന്നു. യുവാവിനൊപ്പം വന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയേയും കെട്ടിയിട്ടു തല്ലിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയാണ് ഥാര്‍. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ദൃക്സാക്ഷിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man, Family Tied To Tree; Beaten For Eloping With Married Woman, News, Local-News, Crime, Criminal Case, Beat, attack, Police, Arrested, Report, National, Video.

Powered by Info News For You

Comments
Post a Comment