കേരളത്തിലെ പ്ലൈവുഡ് കമ്പനിയിലേക്ക് മനുഷ്യക്കടത്ത്; അസമില്‍നിന്നും ട്രെയിന്‍ മാര്‍ഗം 5 പെണ്‍കുട്ടികളെ എത്തിച്ചു, സംഭവം പുറത്തായത് പോലീസില്‍ അഭയം തേടിയ പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന്
പാലക്കാട്: (www.kvartha.com 13.05.2019) കേരളത്തിലെ പ്ലൈവുഡ് കമ്പനിയിലേക്ക് മനുഷ്യക്കടത്ത്. മെയ് മാസം നാലിന് പാലക്കാട് ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിന്റെ പക്കലെത്തിയ പെണ്‍കുട്ടിയില്‍ നിന്നാണ് സംഭവം പുറംലോകമറിയുന്നത്. റെയില്‍വേ പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കുട്ടിയോടു വിവരങ്ങള്‍ തേടി.
ജോലി സ്ഥലത്ത് ദുരനഭവമുണ്ടായെന്ന് പേടിച്ചാണ് പോലീസിന്റെ അടുത്തേക്ക് എത്തിയതെന്ന് കുട്ടി പറഞ്ഞു. സംഘത്തില്‍നിന്നു രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും റെയില്‍വേ പോലീസും ഇടപെട്ടു സുരക്ഷിത താവളത്തിലേക്കു മാറ്റി. അഞ്ച് പെണ്‍കുട്ടികളെ അസം സ്വദേശിയായ സ്ത്രീ കേരളത്തില്‍ എത്തിച്ചെന്നാണു സൂചന.
മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കുട്ടിയുടെ മൊഴിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം രാജേഷിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് മനുഷ്യക്കടത്തിന് കേസ് എടുത്തു. സിഡബ്ലിയുസി കുട്ടിക്കു കൗണ്‍സലിങ് നല്‍കി. കേരളത്തിലെ ഒരു പ്ലൈവുഡ് കമ്പനിയിലേക്കു ജോലിക്കെന്ന പേരില്‍ എത്തിച്ച പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമമുണ്ടായെന്നാണു റെയില്‍വേ പോലീസിന് ലഭിച്ച സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Human trafficking racket, palakkad, News, Kerala, Crime, Case, Police.

Powered by Info News For You

Comments
Post a Comment