അവസാനഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി: മോദിയുടെ വാരണാസി ഉള്‍പ്പെടെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും


ദേശീയം (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കാണ് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 918 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 1,12,986 പോളിങ് ബൂത്തുകളില്‍ നിന്നായി 10,01,75,153 വോട്ടര്‍മാരാണ് സമ്മതിധാനാവകാശം വിനിയോഗിക്കുക. ഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും 13 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എട്ടു സീറ്റിലേക്കും ബംഗാളില്‍ നിന്ന് ഒമ്പത് സീറ്റുകളിലേക്കുമാണ് ഏറ്റുമുട്ടല്‍. 

ഹിമാചല്‍പ്രദേശില്‍ നിന്ന് നാലും ജാര്‍ഖണ്ഡില്‍ നിന്ന് മൂന്നും ചണ്ഡീഗഡിലെ ഒരു സീറ്റിലേക്കുമാണ് മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള 918 സ്ഥാനാര്‍ത്ഥികളാണ് ഈഘട്ടത്തില്‍ ജനവിധി തേടുന്നത്. ബി.ജെ.പിയുടെ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കിഷന്‍ കപൂര്‍ ഉള്‍പ്പടെ അഞ്ച് എം.എല്‍.എമാര്‍ ഹിമാചലില്‍ മത്സരിക്കുന്നുണ്ട്. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ ബിജെപി ടിക്കറ്റിലും മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകന്‍ ആശ്രയ് ശര്‍മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. 1.12ലക്ഷം പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?