രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു; 58 അംഗ മന്ത്രിസഭയില്‍ 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും; കേരളത്തില്‍ നിന്നും വി മുരളീധരന്‍
ന്യൂഡല്‍ഹി: (www.kasargodvartha.com 30.05.2019) ഭാരതത്തിന്റെ പതിനേഴാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യാഴാഴ്ച ഏഴ് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. കൂടെ 58 അംഗ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. ഇത്തവണ കേരളത്തില്‍ നിന്നും വി മുരളീധരന്‍ മന്ത്രിസഭയിലെത്തി. സഹമന്ത്രിയായാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്.
ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജ് ഇത്തവണയില്ല. ആദ്യ സര്‍ക്കാരിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്.
ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിംഗ് ആണ്. ലഖ്‌നൗവില്‍ നിന്നുള്ള എംപിയായ അദ്ദേഹം ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. മൂന്നാമനായി പുതുതായി മന്ത്രിസഭയിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ വിജയിച്ചത്. നാഗ്പൂര്‍ എംപിയായ നിതിന്‍ ഗഡ്കരിയാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്.
Keywords: New Delhi, news, National, India, Narendra-Modi, Minister, Top-Headlines, Trending, Modi begins second term as PM

Powered by Info News For You

Comments
Post a Comment