ഇവനാര് വാളയാര്‍ പരമശിവനോ? ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസില്‍ എക്‌സൈസ് അന്വേഷിക്കുന്ന അത്തിമാണി അനിലിന് നേരത്തെ 2,000 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസിലും പങ്കുള്ളതായി വിവരം, ഒളിവില്‍ പോയ പ്രതിക്ക് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം, പ്രതിയായതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
പാലക്കാട്: (www.kvartha.com 02.05.2019) ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസില്‍ എക്‌സൈസ് അന്വേഷിക്കുന്ന അത്തിമാണി അനിലിന് നേരത്തെ 2,000 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസിലും പങ്കുള്ളതായി വിവരം. ഒളിവില്‍ പോയ പ്രതിക്ക് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. സിപിരിറ്റ് കടത്തുകേസില്‍ പ്രതിയായതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനാണ് അടിയന്തിര ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്.
തത്തമംഗലത്തിന് സമീപത്ത് വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച 525 ലിറ്റര്‍ സ്പിരിറ്റ് ബുധനാഴ്ച എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടിയത്. എക്‌സൈസ് സംഘം കാറ് തടഞ്ഞ് നിര്‍ത്തിയപ്പോള്‍ അനില്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഇയാളെന്നാണ് വിവരം.
അനിലിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് സംഘം അറിയിച്ചു. മീനാക്ഷീപുരത്തുളള തെങ്ങിന്‍തോപ്പുകളിലേക്കാണ് അനില്‍ സ്പിരിറ്റെത്തിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. വ്യാജ കളള് നിര്‍മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്‌സൈസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ മണിയില്‍ നിന്നാണ് അനിലിനെക്കുറിച്ചുളള വിവരം എക്‌സൈസിന് ലഭിച്ചത്.
ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സ്പിരിറ്റ് പിടികൂടിയ ഉടന്‍ തന്നെ, കേസ് ഒഴിവാക്കാനായി നിരവധി പ്രാദേശിക നേതാക്കള്‍ എക്‌സൈസിനെ തുടര്‍ച്ചയായി ബന്ധപ്പെട്ടതായും പറയുന്നു. നേരത്തെ അതിര്‍ത്തി പ്രദേശത്ത് പിടികൂടിയ 2,000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
Keywords: Kerala, palakkad, News, CPM, Accused, Case, Chittur spirit smuggling case: CPM leader dismissed from the party

Powered by Info News For You
Comments
Post a Comment