അഞ്ചുദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി; 50 കാരി പിടിയില്‍, കണ്ടെത്തിയത് സിസിടിവി സഹായത്തോടെ

പൊള്ളാച്ചി: (www.kvartha.com 09.05.2019) അഞ്ചുദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിടികൂടി. ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ മറിയമ്മ (50) എന്ന സ്ത്രീയാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ പൊള്ളാച്ചിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ചയാണ് മറിയമ്മ കുട്ടിയെ തട്ടിയെടുത്തത്.

News, National, Kidnap, hospital, Baby, CCTV, Police, CAUGHT! Woman lifts 5-day-old infant from Pollachi hospital; sent to Coimbatore Central prison

കുട്ടിയുടെ മാതാപിതാക്കളോട് സൗഹൃദം സ്ഥാപിച്ചായിരുന്നു ഇവര്‍ കൃത്യം നടത്തിയത്. ഭര്‍ത്താവ് അതേ ആശുപത്രിയിലെ പുരുഷ വാര്‍ഡില്‍ അഡ്മിറ്റാണെന്ന് കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞുവിശ്വസിപ്പിക്കുകയും കുട്ടിയുടെ എല്ലാ കാര്യങ്ങളും താന്‍ നോക്കിക്കൊള്ളാമെന്നും തന്നെ സ്ത്രീകളുടെ വാര്‍ഡില്‍ നിര്‍ത്തണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുമായി കടന്നുകളഞ്ഞു.

മാതാപിതാക്കള്‍ ബഹളം വെച്ചതോടെ ആശുപത്രി അധികൃതര്‍ സിസിടവി പരിശോധിച്ച് പോലീസിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. സ്ത്രീയെ കണ്ടെത്തുന്നതിനായി പൊള്ളാച്ചി പോലീസ് രണ്ട് സ്‌പെഷ്യല്‍ ടീമുകളെ നിയോഗിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Kidnap, hospital, Baby, CCTV, Police, CAUGHT! Woman lifts 5-day-old infant from Pollachi hospital; sent to Coimbatore Central prison



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?