ഓസ്ട്രേലിയയില്‍ പുറത്തിറക്കിയ 50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്; വിവരം സൂചിപ്പിച്ചത് റേഡിയോ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവ്, നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ഗവണ്‍മെന്റ്
മെല്‍ബണ്‍: (www.kvartha.com 09.05.2019) ഓസ്ട്രേലിയയില്‍ പുതുതായി പുറത്തിറക്കിയ ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്. കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 50 ഡോളര്‍ നോട്ടിലാണ് തെറ്റ് കണ്ടെത്തിയത്. ട്രിപ്പിള്‍ എം എന്ന റേഡിയോ ചാനലാണ് വിവരം പുറത്ത് വിട്ടത്. റേഡിയോ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ പ്രസംഗ ഭാഗങ്ങള്‍ പുതിയ 50 ഡോളര്‍ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് തെറ്റ് സംഭവിച്ചത്. പ്രസംഗത്തിലെ റെസ്‌പോന്‍സിബിലിറ്റി എന്ന വാക്കിലാണ് അക്ഷരപ്പിശക് കാണാന്‍ സാധിക്കുന്നത്. ഓസ്ട്രേലിയയില്‍ നിലവിലുള്ള നോട്ടുകളില്‍ 46 ശതമാനവും 50 ഡോളര്‍ നോട്ടാണ്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും അടുത്ത പ്രിന്റില്‍ തിരുത്തുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Australia, Dollar, Goverment, Bank, Channel, Parliament, The Australian Reserve Bank is facing awkward questions after an embarrassing mistake on their new 50 note.

Powered by Info News For You

Comments
Post a Comment