പൊതുസ്ഥലങ്ങളില്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനുള്ള നടപടികളുമായി സൗദി അറേബ്യ; ചട്ടലംഘനം നടത്തിയാല്‍ 5000 റിയാല്‍ പിഴ
റിയാദ്: (www.kvartha.com 25.05.2019) പൊതുസ്ഥലങ്ങളില്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനുള്ള നടപടികളുമായി സൗദി അറേബ്യ. ചട്ടലംഘനം നടത്തുവര്‍ക്ക് 5000 റിയാല്‍ ( ഏകദേശം 92,750 രൂപ ) വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തിനിടെ വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഈ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പൊതുപെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് 10 പുതിയ നിയമങ്ങളാണ് സൗദിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സൗദി സമൂഹത്തിന്റെ മൂല്യങ്ങള്‍, തത്വങ്ങള്‍, വ്യക്തിത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നിയന്ത്രണം കൊണ്ടുവരുന്നതിനായുള്ള നിയമങ്ങള്‍ കഴിഞ്ഞമാസം കാബിനറ്റ് അംഗങ്ങള്‍ അംഗീകരിച്ചിരുന്നു.
അതേസമയം സൗദിയില്‍ മാത്രമല്ല ഈ നിയമം നടപ്പാക്കുന്നതെന്നും മറ്റു പല രാജ്യങ്ങളിലും ഇത് നേരത്തെ തന്നെ നടപ്പില്‍ വരുത്തിയതാണെന്നും പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ശൂര കൗണ്‍സില്‍ അംഗം ഡോക്ടര്‍ മൗദി അല്‍ മദ്ദാബ് എം ബി സി ചാനലിനോട് പറഞ്ഞു. സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi Arabia to impose fines for breach of new public decency laws, Riyadh, News, Saudi Arabia, Gulf, World.

Powered by Info News For You

Comments
Post a Comment