50 % വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: (www.kvartha.com 03.05.2019) ലോക്സഭാ വോട്ടെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. കോണ്‍ഗ്രസ്, ടിഡിപി, എന്‍സിപി, സിപിഎം തുടങ്ങി 21 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വോട്ടിങ് യന്ത്രങ്ങളില്‍ തകരാറുകള്‍ ഉള്ളതായും അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എങ്കിലും എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്‍ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

SC to hear review plea by 21 parties seeking verification of 50% EVMs using VVPAT slips next week, New Delhi, News, Politics, Lok Sabha, Election, Congress, Supreme Court of India, Trending, National

ലോക്സഭാ മണ്ഡലത്തിലെ ഒരു വോട്ടിങ് യന്ത്രത്തില്‍നിന്നുള്ള സ്ലിപ്പുകള്‍ എണ്ണാനായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്നും കൂടുതല്‍ സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അഞ്ച് മെഷീനുകളില്‍നിന്നുള്ള സ്ലിപ്പുകള്‍ എണ്ണണമെന്ന് ഏപ്രില്‍ എട്ടിന് ഉത്തരവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SC to hear review plea by 21 parties seeking verification of 50% EVMs using VVPAT slips next week, New Delhi, News, Politics, Lok Sabha, Election, Congress, Supreme Court of India, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?