കനത്ത ചൂട് വകവെയ്ക്കാതെ മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; 50 ദിവസം കൊണ്ട് 142 റാലികളില്‍ പങ്കെടുത്ത പ്രധാനമന്ത്രി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; വെളിപ്പെടുത്തല്‍ നടത്തിയത് മൗനിയായിരുന്ന വാര്‍ത്താസമ്മേളനത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 18.05.2019) കനത്ത ചൂടൊന്നും വകവയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി 50 ദിവസം കൊണ്ട് പങ്കെടുത്തത് 142 റാലികളില്‍. 1.5 ലക്ഷം കിലോമീറ്ററാണ് ഇത്രയും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മാത്രം മോഡി പറന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയതെന്നും ഷാ പറഞ്ഞു

46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ വകവെക്കാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു മോഡിയുടേത്. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോഡി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ അമേലിയില്‍ നിന്ന് കര്‍ണാടകയിലെ ചിക്കോടിയിലേക്കും കേരളത്തില്‍ തിരുവനന്തപുരത്തും മോഡി പ്രചരണത്തിനായി എത്തിയിരുന്നു.

Modi flew 1 lakh km in 50 days for poll juggernaut: PM campaign in numbers, New Delhi, News, Politics, Lok Sabha, Election, BJP, Narendra Modi, Prime Minister, National

ഏറ്റവും ചൂടേറിയ തെരഞ്ഞെടുപ്പ് റാലി നടന്നത് മേയ് എട്ടിന് മധ്യപ്രദേശിലെ ഇറ്റാര്‍സിയിലായിരുന്നു - 46 ഡിഗ്രിയായിരുന്നു താപനില. ഏറ്റവും താപനില കുറഞ്ഞിരുന്നത് അരുണാചലില്‍ - 18 ഡിഗ്രിയുമായിരുന്നു. കൊല്‍ക്കത്തയില്‍ ഏപ്രില്‍ മൂന്നിന് മോഡി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതെന്നും ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേര്‍ അന്നു റാലിക്കെത്തിയെന്നും അമിത് ഷാ പറഞ്ഞു.

മാര്‍ച്ച് 28-ന് മീററ്റില്‍ നിന്നാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 142 പൊതു റാലികള്‍. നാല് റോഡ് ഷോകള്‍. ഏതാണ്ട് ഒന്നരക്കോടിയോളം ജനങ്ങളെ മോഡി നേരിട്ട് അഭിസംബോധന ചെയ്തുവെന്നും ഷാ പറഞ്ഞു. താന്‍ 312 ലോക്സഭാ മണ്ഡലങ്ങളിലായി 161 പൊതുറാലികളില്‍ പങ്കെടുത്തുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക പ്രചാരണം തുടങ്ങുന്നതിനും ആറു മാസത്തിനു മുമ്പു തന്നെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നതായി അമിത് ഷാ പറഞ്ഞു. ഏഴായിരത്തോളം ലോക്സഭാ സ്റ്റിയറിംഗ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ വലിപ്പം അനുസരിച്ച് എല്ലായിടത്തും 14 മുതല്‍ 21 വരെ സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. ബൂത്തുതല യോഗങ്ങള്‍, ബൈക്ക് റാലികള്‍ തുടങ്ങി 11 തരം പരിപാടികള്‍ പ്രധാനമന്ത്രി പ്രചാരണം തുടങ്ങുന്നതിനു മുമ്പു തന്നെ സംഘടിപ്പിച്ചിരുന്നു.

പ്രചാരണം മധ്യപ്രദേശിലെ ഖര്‍ഗോണില്‍ അവസാനിപ്പിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ പതിനായിരത്തോളം മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മോഡിക്കും ഷായ്ക്കു പുറമേ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ് (129 റാലികള്‍), നിതിന്‍ ഗഡ്കരി (56 റാലികള്‍), സുഷമാ സ്വരാജ് (23 റാലികള്‍) തുടങ്ങിയവരും സജീവമായിരുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു ബി.ജെ.പി.യുടേതെന്നും ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു.

അതേസമയം അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രി എന്ന ആരോപണം നിലനില്‍ക്കെയാണു കഴിഞ്ഞദിവസം പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ അപ്രതീക്ഷിതമായി ഡെല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് മോഡി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വാര്‍ത്താസമ്മേളനം വിളിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മോഡി എത്തുമെന്നറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഒഴുകിയെത്തിയിരുന്നു.

എന്നാല്‍ 53 മിനിറ്റോളം നീണ്ട അഭിമുഖത്തില്‍ മോഡി സംസാരിച്ചത് വെറും 12 മിനിറ്റില്‍ താഴെ മാത്രമായിരുന്നു. പ്രധാനമന്ത്രിയായി 2014 മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത മോഡി 1817 ദിവസം കാത്തിരുന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു എന്ന വാര്‍ത്ത രാജ്യം ആകാംഷയോടെയാണ് കേട്ടത്.

ജനങ്ങള്‍ക്കു നന്ദി പറയാനാണ് എത്തിയതെന്ന ആമുഖത്തോടെ തനിക്കു പറയാനുള്ളതു പറഞ്ഞ മോഡി, ചോദ്യങ്ങള്‍ അമിത് ഷായിലേക്കു തിരിച്ചുവിടുകയായിരുന്നു. ''ഞങ്ങള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ മാത്രം. പാര്‍ട്ടി അധ്യക്ഷനാണ് എല്ലാമെല്ലാം''- എന്നു പറഞ്ഞാണ് മോഡി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അമിത് ഷായെ ക്ഷണിച്ചത്. 2014-ലെ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതു മേയ് പതിനാറിനായിരുന്നു. കോണ്‍ഗ്രസിനു വേണ്ടി പന്തയംവച്ചവര്‍ക്കു പണം നഷ്ടപ്പെട്ടതിന്റെ വാര്‍ഷികമാണു മേയ് 17 എന്നു പറഞ്ഞ്, കഴിഞ്ഞ ദിവസത്തിന്റെ സവിശേഷതയും മോഡി പങ്കുവച്ചു.

തെരഞ്ഞെടുപ്പായതിനാല്‍ ഐ.പി.എല്‍. ക്രിക്കറ്റ് വിദേശത്തേക്കു മാറ്റിയ കാലമുണ്ടായിരുന്നു. ഈ സര്‍ക്കാരിനു കീഴില്‍ തെരഞ്ഞെടുപ്പും നവരാത്രിയും രാമനവമിയും ഈസ്റ്ററും റമദാനും ഐ.പി.എല്ലും സ്‌കൂള്‍ പരീക്ഷകളുമെല്ലാം ഒരുമിച്ച് സുഗമമായി നടന്നു. തെരഞ്ഞെടുപ്പ് ഗംഭീരമായി പൂര്‍ത്തിയാകുന്നു. ബി.ജെ.പി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രചാരണം ജനങ്ങളോടുള്ള നന്ദിപറയല്‍ കൂടിയായിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ അവ നടപ്പാക്കിത്തുടങ്ങും. നാനാത്വം കൊണ്ടും ജനാധിപത്യത്തിന്റെ ശക്തികൊണ്ടും ഇന്ത്യ ലോകത്തെ അതിശയിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നു പറഞ്ഞാണു ചോദ്യങ്ങള്‍ അമിത് ഷാ ഏറ്റെടുത്തത്. ബി.ജെ.പി. തനിച്ചു ഭൂരിപക്ഷം നേടും. ബി.ജെ.പിക്കു 300 സീറ്റിലേറെ ലഭിക്കും.

എങ്കിലും ഘടകകക്ഷികളും ചേര്‍ന്ന എന്‍.ഡി.എ. സര്‍ക്കാരാകും ഉണ്ടാകുക. പുതിയ പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഭാഗമാകാന്‍ താല്‍പ്പര്യമറിയിച്ചാല്‍ വാതില്‍ തുറന്നുകൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു. റാഫേല്‍ കരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ മോഡിയോടായി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും അമിത് ഷായാണു മറുപടി നല്‍കിയത്. ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് മോഡി തൊട്ടരികിലിരിക്കുക മാത്രമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi flew 1 lakh km in 50 days for poll juggernaut: PM campaign in numbers, New Delhi, News, Politics, Lok Sabha, Election, BJP, Narendra Modi, Prime Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?