കടുത്ത ചൂട്; തെരഞ്ഞെടുപ്പ് പുലര്‍ച്ചെ 5 മണിക്ക് ആക്കിയാലെന്താണെന്ന് കോടതിയുടെ ചോദ്യം; വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ്

ന്യൂഡല്‍ഹി: (www.kvartha.com 02.05.2019) കടുത്ത ചൂടിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പുലര്‍ച്ചെ അഞ്ചുമണിക്ക് ആക്കിയാലെന്താണെന്ന് കോടതിയുടെ ചോദ്യം. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയം നേരത്തെയാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി . തുടര്‍ന്ന് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.

Voting time to be revised during Ramzan? Supreme Court asks EC to decide, New Delhi, News, Politics, Lok Sabha, Election, Trending, Supreme Court of India, Voters, Protection, National

വോട്ടെടുപ്പിനായി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കേണ്ടി വരുമെന്നും, നേരത്തെ തുടങ്ങിയാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നതിനെ കുറിച്ചും ഗൗരവമായി പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ തെരഞ്ഞെടുപ്പ് ഏഴു മണിയോടെ ആരംഭിച്ച് ആറു മണിയോടെ അവസാനിക്കും. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിറുത്തി പല മണ്ഡലങ്ങളിലും ബൂത്തുകളിലും വോട്ടെടുപ്പ് നേരത്തെ അവസാനിപ്പിക്കുകയും വൈകി ആരംഭിക്കുകയും ചെയ്യുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം, ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കടുത്ത ചൂടാണ്. ഉച്ചസമയത്ത് വോട്ടര്‍മാര്‍ക്ക് ക്യു നില്‍ക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം. മാത്രമല്ല റമദാന്‍ വ്രതം ആരംഭിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് കടുത്ത ചൂടില്‍ ഏറെ നേരം ക്യൂ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതും കൂടി കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഈ നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Voting time to be revised during Ramzan? Supreme Court asks EC to decide, New Delhi, News, Politics, Lok Sabha, Election, Trending, Supreme Court of India, Voters, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?