സി പി എം പ്രവര്‍ത്തകന്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; 5 പ്രതികള്‍ കുറ്റക്കാര്‍; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള 11 പ്രതികളെ വെറുതെ വിട്ടു
തലശ്ശേരി: (www.kvartha.com 22.05.2019) സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി.
അതേസമയം ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി (54) ഉള്‍പ്പെടെ ആറു മുതല്‍ 14 വരെയുള്ള പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. ഗൂഢാലോചന കുറ്റമായിരുന്നു വല്‍സന്‍ തില്ലങ്കേരിക്കെതിരെ ഉണ്ടായിരുന്നത്.
കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍(48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി വാര്‍പ്പള്ളിയിലെ പുതിയ വീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ടു ഹൗസില്‍ പി.കാവ്യേഷ് (40) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്.
2006 ജൂണ്‍ 13നു രാത്രിയായിരുന്നു സംഭവം. എട്ടരമണിയോടെ കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ മാരകായുധങ്ങളുമായി അക്രമി സംഘം വരുന്നതു കണ്ടു സമീപത്തെ വീടിന്റെ വടക്കുഭാഗത്തേക്ക് ഓടിയ യാക്കൂബിനു നേരെ അക്രമി സംഘം ബോംബെറിയുകയായിരുന്നു. ദേഹത്തു കൊണ്ടു ബോംബുപൊട്ടി യാക്കൂബ് മരിച്ചുവെന്നാണു കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur Yakub murder case; Five RSS workers are convicted, Thalassery, News, Murder case, Politics, Court, Conspiracy, BJP, CPM, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment