ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി ആരാധന തടസപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ചെമ്മനാട്: (www.kasargodvartha.com 29.05.2019) ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി ആരാധന തടസപ്പെടുത്താന്‍ ശ്രമമെന്ന് കാണിച്ച് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരവനടുക്കം പാലിച്ചിയടുക്കം നൂര്‍ നഗറിലെ ആരാധനാലയത്തില്‍ കയറിയാണ് നാലംഗ സംഘം ആരാധന തടസപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നവീന്‍, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്. ആരാധനാലയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആരാധനാലയത്തില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം ആരാധനാലയത്തില്‍ അതിക്രമിച്ചു കടന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് തിരിച്ചുപോയ സംഘം പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍പോയപ്പോള്‍ വീണ്ടുമെത്തി ആരാധനലായ വളപ്പിലുണ്ടായിരുന്ന ബെഞ്ചും ഡെസ്‌കും വലിച്ചെറിഞ്ഞതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chemnad, Top-Headlines, case, Police, Paravanadukkam, Melparamba, Attack against place of worship
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?