അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ 4 സമീപവാസികള്‍ കിണറ്റില്‍ കുടുങ്ങി, ഫയര്‍ഫോഴ്‌സ് രക്ഷകരായി

നീലേശ്വരം: (www.kasargodvartha.com 05.05.2019) അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ വയോധികന്‍ കിണറ്റില്‍ വീണു. രക്ഷിക്കാനിറങ്ങിയ നാല് സമീപവാസികള്‍ കിണറ്റില്‍ കുടുങ്ങിയതോടെ വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷകരായി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂരിലെ കാനത്തില്‍ തമ്പാന്‍ (67) ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം.

50 അടി താഴ്ചയുള്ള കിണറില്‍ ഒരു മീറ്റര്‍ വെള്ളമുണ്ടായിരുന്നു. അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ കാനത്തില്‍ തമ്പാന്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തമ്പാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി ഇവരും കുടുങ്ങുകയായിരുന്നു.

ലീഡിംഗ് ഫയര്‍മാന്‍ പി കെ അനിലിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ സണ്ണി ഇമ്മാനുവേല്‍, ജി എ ഷിബിന്‍, സന്തോഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ കെ എം ലതീഷ്, ഹോംഗാര്‍ഡ് പി വി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെനേരത്തെ ശ്രമത്തിനുശേഷം വല ഉപയോഗിച്ച് അഞ്ചുപേരെയും പുറത്തെത്തിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Well, Neeleswaram, fire force, Top-Headlines, Man fell in to well; rescued by fire force
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?