ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം

കൊട്ടാരക്കര: (www.kvartha.com 01.06.2019) മൂത്ത മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. ഏനാത്ത് മെതുകുമ്മേല്‍ തട്ടേക്കാട്ട് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് കാവുശ്ശേരി പുത്തന്‍വീട്ടില്‍ നസീറിന്റെയും ആഇഷയുടെയും പതിനൊന്നു മാസം പ്രായമായ മകന്‍ ആഷിറാണ് അപകടത്തില്‍പെട്ട് ദാരുണമായി മരിച്ചത്.

പരിക്കേറ്റ നസീര്‍ (35), ആഇഷ (25), മകന്‍ നാസില്‍ (7), നസീറിന്റെ ഉമ്മ റസിയ (52) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഇഷയുടെ നില ഗുരുതരമാണ്.

Baby boy dies after being hit by car, Kottarakkara, News, Local-News, Accidental Death, Obituary, Dead, Dead Body, Injured, Hospital, Treatment, Kerala

എം.സി റോഡില്‍ വാളകം പൊലിക്കോടിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു അപകടം. നാസിലിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ദുരന്തം സംഭവിച്ചത്.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാറുമായാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊട്ടാരക്കര പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Baby boy dies after being hit by car, Kottarakkara, News, Local-News, Accidental Death, Obituary, Dead, Dead Body, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?