പിലാത്തറയ്ക്കു പിന്നാലെ തൃക്കരിപ്പൂര്‍ ചീമേനിയിലെ കള്ളവോട്ടിലും കേസെടുത്തു; കേസെടുത്ത സി പി എം പ്രവര്‍ത്തകരുടെ എണ്ണം 4 ആയി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.05.2019) പിലാത്തറയ്ക്കു പിന്നാലെ തൃക്കരിപ്പൂര്‍ ചീമേനിയിലെ കള്ളവോട്ടിലും കേസെടുത്തു. ഇതോടെ കേസെടുത്ത സി പി എം പ്രവര്‍ത്തകരുടെ എണ്ണം നാലായി. തൃക്കരിപ്പൂര്‍ ചീമേനിയിലെ 48-ാം നമ്പര്‍ ബൂത്തിലാണ് ചീമേനി സ്വദേശി കെ ശ്യാംകുമാര്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി, ഡി, എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ശ്യാം കുമാറിനെതിരെ കേസെടുത്തത്.

അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ പിലാത്തറയില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം വി സലീന, മുന്‍ അംഗം കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, CPM, case, Trending, election, Bogus voting of Trikaripur; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?