കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ഹണിമൂണ്‍ ട്രിപ്പിന് പോയ 4 മലയാളി ദമ്പതികള്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍ സ്വദേശികള്‍

മാണ്ഡ്യ: (www.kvartha.com 24.05.2019) കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ഹണിമൂണ്‍ ട്രിപ്പിന് പോയ നാല് മലയാളി ദമ്പതികള്‍ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ നവദമ്പതിമാര്‍ അടക്കമാണ് അപകടത്തില്‍പെട്ടത്.

ജയദീപ് (28), ഭാര്യ പൂക്കോട് സ്വദേശിനി വി.ആര്‍ ജ്ഞാനതീര്‍ഥ (27), കോട്ടാംപൊയില്‍ സ്വദേശി കിരണ്‍ (30) ഭാര്യ പന്നിയന്നൂര്‍ സ്വദേശിനി ജിന്‍സി രാജന്‍ (26) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു അപകടം.

 Karnataka: Four killed in road accident, News, Politics, Couples, Karnataka, Kannur, Accidental Death, Vehicles, Marriage, National

പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിച്ചിരുന്ന ജയദീപ് അടക്കം മൂന്നു പേര്‍ സംഭവസ്ഥലത്തും, ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യെയുമാണ് മരിച്ചത്. ഒരാഴ്ചമുമ്പാണ് കിരണിന്റെയും ജിന്‍സിയുടെയും വിവാഹം നടന്നത്.

സംഭവത്തില്‍ മാണ്ഡ്യ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka: Four killed in road accident, News, Politics, Couples, Karnataka, Kannur, Accidental Death, Vehicles, Marriage, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?