കേരളത്തില്‍ ട്രെയിനുകളിലെ എ സി കോച്ചുകളില്‍ സ്ഥിരം കള്ളന്‍; മലേഷ്യയില്‍ ഹോട്ടല്‍ മുതലാളി; മോഷണം നടത്തുന്നത് പാര്‍ട്ണറെ പുറത്താക്കി ഹോട്ടല്‍ ബിസിനസ് സ്വന്തമായി വളര്‍ത്താന്‍; 4 വര്‍ഷം റെയില്‍വെ പോലീസിനെ വട്ടംകറക്കിയ 'വി ഐ പി' കള്ളന്‍ പിടിയില്‍
തൃശൂര്‍: (www.kvartha.com 18.05.2019) കേരളത്തില്‍ ട്രെയിനുകളിലെ എ സി കോച്ചുകളില്‍ സ്ഥിരം കള്ളനായ മലേഷ്യയിലെ ഹോട്ടല്‍ മുതലാളി പിടിയിലായി. നാല് വര്‍ഷം റെയില്‍വെ പോലീസിനെ വട്ടംകറക്കിയ തൃശൂരില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാളാണ് കഴിഞ്ഞ ദിവസം റയില്‍വെ പോലീസിന്റെ പിടിയിലായത്.
ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് നാല് വര്‍ഷമായി ഇയാള്‍ കവര്‍ച്ച നടത്തിവരികയായിരുന്നു. ഇയാളെ പിടികൂടാന്‍ പല വഴികള്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇയാള്‍ മലേഷ്യയില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തുന്നയാളാണ്. മലേഷ്യയില്‍ പാര്‍ട്ണര്‍ഷിപ്പിലുള്ള ഹോട്ടല്‍ നടത്താന്‍ വേണ്ടിയാണ് ഹമീദ് കേരള - തമിഴ്‌നാട് ട്രെയിനുകളില്‍ കവര്‍ച്ച നടത്തിയിരുന്നതെന്നാണ് വിവരം.
മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ പണവുമായി മലേഷ്യയിലേക്ക് പറക്കും. പിന്നീട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തും. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയ ഷാഹുല്‍ ഹമീദ്, സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറോളം ഭാഷകളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനറിയാമെന്നാണ് വിവരം.
എ സി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഭവത്തില്‍, യാത്രക്കാരില്‍ നിന്ന് സ്ഥിരം പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ മോഷണം നടന്ന ട്രെയിനുകളുടെ എ സി കോച്ചുകളില്‍ ഹമീദ് യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് മേട്ടുപാളയത്ത് നിന്നുള്ള ബ്ലൂ മൗണ്ടെയിന്‍ എക്‌സ്പ്രസില്‍ വേഷം മാറി യാത്രചെ്ത അന്വേഷണ സംഘം മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഹമീദിനെ പിടികൂടുകയായിരുന്നു. ട്രെയിനില്‍ കയറുന്ന ഹമീദ്, ഇരയെ കൃത്യമായി നിരീക്ഷിക്കും. രാത്രി രണ്ടുണിക്കും നാലുമണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ മോഷ്ടിക്കാറുണ്ട്. സാധനങ്ങളും പണവും എടുത്ത ശേഷം ബാഗ് അതേപോലെ തിരിച്ചു വെക്കുന്നതാണ് ഹമീദിന്റെ രീതിയെന്നും പോലീസ് പറയുന്നു.
തൃശൂരിലും മുംബൈയിലുമാണ് മോഷണ വസ്തുക്കള്‍ ഇയാള്‍ വിറ്റിരുന്നത്. ഹമീദും ഭാര്യയും ചേര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടലിലെ മൂന്നാമത്തെ പാര്‍ടണറെ പുറത്താക്കാന്‍ പണം കണ്ടെത്താനാണ് ഇയാള്‍ ഇന്ത്യയിലെത്തി മോഷണം നടത്തിയിരുന്നതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Robbery in AC Coaches, Thief held with railway police during robbery attempt, Thrissur, News, Kerala, Robbery, Police, Train, Crime, Arrest.

Powered by Info News For You

Comments
Post a Comment