കള്ളവോട്ട്; കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ 4 ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത, പ്രഖ്യാപനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: (www.kasargodvartha.com 16.05.2019) കള്ളവോട്ട് നടത്തിയതായി സ്ഥിരീകരിച്ച കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കും. റീപോളിംഗിന് അനുമതിയുണ്ടായാല്‍ മെയ് 19ന് റീപോളിംഗ് നടത്താനാണ് സാധ്യത.
കല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പെടുന്ന 19, 69, 70 ബൂത്തുകളിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന 48-ാം ബൂത്തിലുമാണ് കള്ളവോട്ട് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ റീപോളിംഗ് നടത്തുക. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
20 കള്ളവോട്ട് ചെയ്തതായാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, election, Trending, Bogus voting; Likely to repoll in 4 Booths
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, election, Trending, Bogus voting; Likely to repoll in 4 Booths
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment