രേഖകളില്ല; അനധികൃതമായി കടത്തുകയായിരുന്ന 4 ചെങ്കല്ല് ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി
കാസര്‍കോട്: (www.kasargodvartha.com 11.05.2019) രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന നാല് ചെങ്കല്ല് ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി. ബേള വില്ലേജില്‍ നടത്തിയ പരിശോധനയിലാണ് നാല് ലോഡ് ചെങ്കല്ല് പിടികൂടിയത്. ക്വാറിക്ക് അനുമതി നല്‍കുമ്പോള്‍ ജിയോളജി വകുപ്പ് നല്‍കുന്ന പാസ് ചെങ്കല്ല് കൊണ്ടുപോകുന്ന വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ ലോറികളില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ക്വാറിക്ക് തന്നെ പാസുണ്ടായിരിക്കില്ല എന്ന സംശത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി സുരേഷ് ബാബു, വി ശ്രീകുമാര്‍, വില്ലേജ് ഓഫീസര്‍ നോയല്‍ റോഡ്രിഗസ്, വി എഫ് എ രമേശന്‍, ഡ്രൈവര്‍ ജിന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Lorry, No Documents; 5 Brick lorry seized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Lorry, No Documents; 5 Brick lorry seized
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment