വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 49 കാരന്റെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

ജയ്പൂര്‍: (www.kvartha.com 15.05.2019) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 49 കാരന്റെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. രാജസ്ഥാനിലെ ബുണ്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ 116 ഇരുമ്പാണികളാണ് ഡോക്ടര്‍മാര്‍ കണ്ടത്. ബലോക ശങ്കര്‍ എന്നയാളുടെ വയറ്റിലാണ് 6.5 സെന്റീമീറ്റര്‍വരെ നീളമുള്ള ഇരുമ്പാണികള്‍ കൂട്ടത്തോടെ കണ്ടത്. ഇരുമ്പ് പെല്ലറ്റും നീളമുള്ള വയറും  ആണികള്‍ക്കൊപ്പം വയറില്‍ വയറ്റിൽ നിന്ന് കണ്ടെടുത്തു. ഇത് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയ യുവാവിന്റെ എക്്‌സറേ ഫലത്തിലാണ് ഇരുമ്പ് വസ്തുകക്കള്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഇത്രയും അധികം ഇരുമ്പ് വസ്തുക്കള്‍ എങ്ങനെ കടന്നുകൂടിയെന്ന് യുവാവിന് വ്യക്തമല്ല. രോഗി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Rajasthan, Jaipur, hospital, man, Doctor, 116 Iron Nails, Wire Removed From Man's Stomach in Rajasthan's Bundi. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?