നഴ്‌സ് ആണെന്ന വ്യാജേന ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 48 മണിക്കൂറിനുള്ളില്‍ കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ കണ്ടെത്തി, സൗദിയില്‍ സംഭവിച്ചത്!

ജിദ്ദ: (www.kvartha.com 20.05.2019) നഴ്‌സ് ആണെന്ന വ്യാജേന ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ 48 മണിക്കൂറിനുള്ളില്‍ മറ്റൊരു ആശുപത്രിയില്‍ കണ്ടെത്തി. ജിദ്ദയിലെ അല്‍ ഹാംറ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നൂര്‍ എന്ന പെണ്‍കുഞ്ഞിനെയാണ് 48 മണിക്കൂറിനകം വടക്കന്‍ ജിദ്ദയിലെ അല്‍ നഹ്ദയിലെ മറ്റൊരു സ്വകാര്യ ആശുപത്രില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന ഫോണ്‍നമ്പറില്‍ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. കണ്ടെത്തുമ്പോള്‍ കുഞ്ഞ് ആരോഗ്യവതിയായിരുന്നുവെന്ന് പിതാവിന്റെ സഹോദരന്‍ അബ്ദുര്‍ റഹ് മാന്‍ ഫാരിഅ് പറഞ്ഞു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി കുട്ടിയെ ഏറ്റുവാങ്ങി.

Kidnap drama at Saudi hospital; newborn girl returned to family after 48 hours, Saudi Arabia, News, Baby, Kidnap, Police, Social Network, Hospital, Probe, Gulf, World

കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് വടക്കന്‍ ജിദ്ദയിലെ അല്‍ നഹ്ദയിലെ മറ്റൊരു ആശുപത്രില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനൊപ്പം സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്നു ഭയന്നാണ് കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ സ്ത്രീ ഉപേക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ ഇതിന് മുമ്പും ഇത്തരം തട്ടിക്കൊണ്ടുപോകല്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നൂരിന് ജന്മം നല്‍കിയത്. എന്നാല്‍ വ്യാഴാഴ്ച രാത്രി പത്തരമണിയോടെ തന്നെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. നഴ്‌സിന്റെ വേഷമണിഞ്ഞ് പ്രസവ വാര്‍ഡിലെത്തിയ യുവതി മാതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കൊണ്ടുപോകുന്ന സ്ട്രച്ചറിലാണു കൊണ്ടുപോയത്. തുടര്‍ന്ന് പുറത്തു വാഹനത്തില്‍ കാത്തുനിന്നവര്‍ക്കു കുട്ടിയെ കൈമാറിയ ശേഷം ഇവര്‍ രക്ഷപ്പെടുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kidnap drama at Saudi hospital; newborn girl returned to family after 48 hours, Saudi Arabia, News, Baby, Kidnap, Police, Social Network, Hospital, Probe, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?